തൃശൂരിലെ ഉത്സവങ്ങളിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കാൻ അനുമതി ലഭിച്ചു

തൃശൂരിലെ ഉത്സവങ്ങളിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കാൻ അനുമതി ലഭിച്ചു

തൃശൂരിലെ ഉത്സവങ്ങളിൽ കൂടുതൽ ആനകളെ എഴുന്നളിക്കാൻ അനുമതി. ഉത്സവങ്ങളിൽ പതിനൊന്ന് ആനകളെ വരെ എഴുന്നള്ളിക്കാനാണ് അനുമതി ലഭിച്ചു. നേരത്തെ അഞ്ച് ആനകൾക്കാണ് അനുമതി നൽകിയിരുന്നത്. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയാണ് തീരുമാനം എടുത്തിരിക്കുന്നത് .

അതേസമയം ഉത്സവങ്ങൾ സജീവമായിട്ടും എഴുന്നള്ളിപ്പുകൾക്ക് ആനയുടെ എണ്ണം വർദ്ധിപ്പിക്കാൻ അനുമതി നൽകാത്തതിനെതിരെ ആന ഉടമകൾ രംഗത്തെത്തിയിരുന്നു. മറ്റെല്ലാ മേഖലയിലും ഇളവുകൾ നൽകിയിട്ടും ആനകളെ എഴുന്നള്ളിക്കുന്നതിൽ മാത്രം നിയന്ത്രണം തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് എലിഫെന്റ് ഓണേഴ്‌സ് ഫെഡറേഷൻ വ്യക്തമാക്കുന്നു.

Leave A Reply
error: Content is protected !!