നിയമ വിദ്യാർഥിനിയുടെ മരണം; ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

നിയമ വിദ്യാർഥിനിയുടെ മരണം; ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

കോതമംഗലം: ആലുവയിൽ നിയമവിദ്യാർഥിനി മോഫിയ പർവീൺ(21) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ കുറിപ്പിൽ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭർത്താവായ നെല്ലിക്കുഴി ഇരുമലപ്പടി പുതുപ്പാലത്ത് താമസിക്കുന്ന മലേക്കുടി സുഹൈൽ, സുഹൈലിന്റെ മാതാപിതാക്കളായ യൂസഫ്, റുഖിയ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലം ഉപ്പുകണ്ടത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പോലീസ് ഇന്ന് പുലർച്ചെയാണ് അറസ്റ്റ് ചെയ്തത്.
തൊടുപുഴ അൽ അസർ ലോ കോളേജിൽ മൂന്നാം വർഷ നിയമ വിദ്യാർത്ഥിനിയായിരുന്നു മോഫിയ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും വീട്ടുകാരുമായി ആലോചിച്ചാണ് വിവാഹിതരായത്. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാതാവ്: ഫാരിഷ. സഹോദരൻ: നിംഖാൻ.

Leave A Reply
error: Content is protected !!