ആസിഡ് ആക്രമണം : പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് ആരംഭിച്ചു

ആസിഡ് ആക്രമണം : പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് ആരംഭിച്ചു

അടിമാലി: പ്രണയത്തില്‍ നിന്ന് പിന്‍മാറിയ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നു.മുരിക്കാശേരി പൂമാങ്കണ്ടം പനവേലി സന്തോഷിന്റെ ഭാര്യ പരിശക്കല്ല് സ്വദേശിനി ഷീബയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയാണ് തെളിവെടുപ്പ് ആരംഭിച്ചത് .പൂമാങ്കണ്ടത്തെ വീട്ടിലെത്തിച്ച്‌ ആസിഡ് ആക്രണം നടക്കുമ്ബോള്‍ ഇവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും മറ്റും കണ്ടെടുത്തു .

ഇരുമ്ബുപാലം സെന്റ് ആന്റണീസ് പള്ളിയുടെ മുറ്റത്ത് ആസിഡ് ആക്രണം നടത്തിയ സ്ഥലത്തെത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തും. തുടര്‍ന്ന് പരിശക്കല്ലിലെ വീട്ടില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 16നാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത തിരുവനന്തപുരം പൂജപ്പുര അര്‍ച്ചന ഭവനില്‍ അരുണ്‍കുമാറിനെ ഇരുമ്ബുപാലത്തിന് വിളിച്ചു വരുത്തിയാണ് മുഖത്ത് ആസിഡ് ഒഴിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് ഇവര്‍ റിമാന്‍ഡിലായിരുന്നു.

Leave A Reply
error: Content is protected !!