ഹലാൽ വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയെന്ന് രമേശ് ചെന്നിത്തല

ഹലാൽ വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഹലാൽ വിവാദം ഉയർത്തി വിടുന്നത് വർഗീയത ആളിക്കത്തിക്കാനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് വട്ടിയൂർക്കാവ് നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനെ ശക്തമായി എതിർക്കേണ്ട മുഖ്യമന്ത്രി മൗനം പാലിക്കുന്നു. ഉത്തരേന്ത്യയിൽ പയറ്റി പരാജയപ്പെട്ട ഹലാൽ വിവാദത്ത്ന് പിന്നിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള തന്ത്രമാണ്. ഇതിനെ മുളയിലേ നുള്ളണം. വിഷയമേയല്ലാത്ത കാര്യം വിവാദമാക്കാൻ സി.പി.എമ്മും കുട്ടുനിൽക്കുകയാണ്. കൊവിഡിന്റെ സന്തതിയായ പിണറായി സർക്കാരിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെടാൻ തുടങ്ങി. ആറ് മാസം കൊണ്ട് ജനവിരുദ്ധ സർക്കാരായി മാറി. വിലക്കയറ്റം മൂലം ജനങ്ങൾ പൊറുതി മുട്ടിയിരിക്കുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.

Leave A Reply
error: Content is protected !!