ദേശീയ ദിനം: യുഎഇയിലെ സ്വകാര്യ മേഖലയിലെ അവധി പ്രഖ്യാപിച്ചു

ദേശീയ ദിനം: യുഎഇയിലെ സ്വകാര്യ മേഖലയിലെ അവധി പ്രഖ്യാപിച്ചു

യുഎഇയുടെ 50-ാമത് ദേശീയ ദിനം എന്നിവ പ്രമാണിച്ച് ഡിസംബർ ഒന്നു മുതൽ മൂന്നു വരെ രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് അവധിയായിരിക്കും. വിവിധ സ്ഥാപനങ്ങളിലും കമ്പനികളിലും ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി ലഭിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.

അതേസമയം പൊതുമേഖലാ ജീവനക്കാര്‍ക്ക് ഡിസംബര്‍ നാല് ശനിയാഴ്‍ച വാരാന്ത്യ അവധി കൂടി ലഭിക്കുന്നതിനാല്‍ ഫലത്തില്‍ നാല് ദിവസത്തെ അവധി ലഭിക്കും. ഡിസംബര്‍ അഞ്ച് ഞായറാഴ്‍ചയായിരിക്കും അവധിക്ക് ശേഷം ഓഫീസുകളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുന്നത്. ഇക്കുറി അന്‍പതാം ദേശീയ ദിനമാണ് യുഎഇ ആഘോഷിക്കുന്നത്.

 

Leave A Reply
error: Content is protected !!