ഓള്‍ ഇന്ത്യ എല്‍.ഐ.സി ഏജന്റ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ധര്‍ണ

ഓള്‍ ഇന്ത്യ എല്‍.ഐ.സി ഏജന്റ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ധര്‍ണ

ചിറ്റൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഓള്‍ ഇന്ത്യ എല്‍.ഐ.സി ഏജന്റ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തി.അഖിലേന്ത്യ തലത്തിലുള്ള സമരത്തിന്റെ ഭാഗമായാണ് ചിറ്റൂര്‍ എല്‍.ഐ.സി ബ്രാഞ്ച് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തിയത് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.മുരുകദാസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ടി.കമറുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു.

ജോയ് ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. എ.രാമചന്ദ്രന്‍, വി.ശശി, ആര്‍.പി.ജയദേവന്‍, ഹരി, സുരേഷ് കുമാര്‍, കെ.വി.ശാന്തനന്‍, എന്‍.മോഹനന്‍, എസ്.ഭുവനേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. 60 കഴിഞ്ഞ എല്‍.ഐ.സി ഏജന്റുമാര്‍ക്ക് പതിനായിരം രൂപ മിനുമം പെന്‍ഷന്‍ അനുവദിക്കുക, എല്ലാ വര്‍ഷവും സെപ്തംബര്‍ ഒന്നിനകം ക്ലബ്ബ് മെമ്ബര്‍ഷിപ്പ് പൂര്‍ത്തീകരിച്ച ലിസ്റ്റ് പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.

Leave A Reply
error: Content is protected !!