ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റിൽ

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റിൽ

ഷൊര്‍ണൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റിൽ.വാണിയംകുളം കൂനത്തറ പാലക്കല്‍ ഹേമചന്ദ്രന്റെ ഭാര്യ രശ്മിക്കാണ് (42) ഗുരുതരമായി പൊള്ളലേറ്റത്.

രശ്മിയുടെ ശരീരത്തില്‍ തീ കൊളുത്തുന്നതിനിടെ ഹേമചന്ദ്രനും കാലിന് പൊള്ളലേറ്റിട്ടുണ്ട് .
ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് രശ്മിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
ചൊവ്വാഴ്ച വൈകീട്ടോടെ കൊലപാതക ശ്രമത്തിന് കേസെടുത്ത് ഹേമചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കുമെന്ന് സി.ഐ പി.എം. ഗോപകുമാര്‍ പറഞ്ഞു.

Leave A Reply
error: Content is protected !!