‘കുറുപ്പ്’ വാഹനത്തിലെ സ്റ്റിക്കർ നീക്കിയതിന് നന്ദി അറിയിച്ച് മല്ലു ട്രാവലർ

‘കുറുപ്പ്’ വാഹനത്തിലെ സ്റ്റിക്കർ നീക്കിയതിന് നന്ദി അറിയിച്ച് മല്ലു ട്രാവലർ

തെറ്റ് മനസ്സിലാക്കി ‘കുറുപ്പ്’ ചിത്രത്തിന്റെ പ്രൊമോഷൻ വാഹനത്തിലെ സ്റ്റിക്കർ നീക്കിയതിന് നന്ദിയെന്നും പ്രൈവറ്റ് വാഹനങ്ങളിൽ മോഡിഫിക്കേഷൻ അനുവദിക്കുന്ന നിയമത്തിനായി ഒരുമിച്ചു നിൽക്കണമെന്നും മല്ലുട്രാവലർ എന്നറിയപ്പെടുന്ന വ്ളോഗർ ശാക്കിർ സുബ്ഹാൻ. കുറുപ്പ് പ്രൊമോഷൻ വാഹനത്തിലെ സ്റ്റിക്കർ നീക്കം ചെയ്യുന്ന ചിത്രങ്ങൾ സഹിതം ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞത്.

സാധാരണക്കാർക്ക് സ്വകാര്യ വാഹനങ്ങളിൽ സ്റ്റിക്കർ പതിപ്പിക്കാനുള്ള അവസരം നൽകാതെ ഒരു സിനിമക്ക് വേണ്ടി ഇത്തരമൊരു നീക്കം നടത്തുന്നത് നിയമവിരുദ്ധമാണെന്നും എല്ലാവർക്കും നിയമം ഒരുപോലെയാകണമെന്നും മല്ലു ട്രാവലർ നേരത്തെ വിമർശിച്ചിരുന്നു. കുറിപ്പ് പ്രെമോഷൻ വാഹനത്തിന്റെ ചിത്രം സഹിതം നവ മാധ്യമങ്ങളിലൂടെ ആയിരിന്നു വിമർശനം.

Leave A Reply
error: Content is protected !!