പിക്കപ്പ് വാന്‍ മറിഞ്ഞ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു

പിക്കപ്പ് വാന്‍ മറിഞ്ഞ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു

പുനലൂര്‍: കൊല്ലം – തിരുമംഗലം ദേശീയപാതയില്‍ പൂവ് കയറ്റിയെത്തിയ പിക്കപ്പ് വാന്‍ മറിഞ്ഞ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു.ഉറുകുന്ന് കനാല്‍ പാലത്തിന് സമീപത്തായിരുന്നു സംഭവം. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് പൂവ് കയറ്റിയെത്തിയതായിരുന്നു പിക്കപ്പ് വാന്‍.

വേഗതയിലെത്തിയ വാന്‍ ബ്രേക്കിട്ടതിനെ തുടര്‍ന്നാണ് മറിഞ്ഞത് . അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ ആഴ്ചയില്‍ പൂവ് കയറ്റിയെത്തിയ പിക്കപ്പ് വാന്‍ ഒറ്റക്കല്‍ പാറ കടവിന് സമീപത്ത് വച്ച്‌ ബൈക്കില്‍ ഇടിച്ച്‌ ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.

Leave A Reply
error: Content is protected !!