ഷിജുഖാനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്ന് കെ.സുധാകരന്‍

ഷിജുഖാനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്ന് കെ.സുധാകരന്‍

ദത്ത് വിവാദത്തില്‍ മനുഷ്യക്കടത്തിന് കൂട്ടു നിന്ന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെതിരെ കേസ് ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍ അഴിമതിയും, സ്വജന പക്ഷപാതവും കൈമുതലാക്കിയ സംസ്ഥാനത്തെ ഭരണസംവിധാനമാണ് അനുപമയെ ഈ ഗതിയിലെത്തിച്ചതെന്ന് കെ.സുധാകരന്‍ ഫെയ്സ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ദത്തുമായി ബന്ധപ്പെട്ട നിബന്ധനകൾ കാറ്റിൽ പറത്തി കൃത്രിമ രേഖകളുണ്ടാക്കി അനുപമയുടെ കുഞ്ഞിനെ നാടു കടത്തിയത് സംസ്ഥാനത്തെ ഭരണവര്‍ഗമാണെന്നും മറ്റൊരു കുഞ്ഞിനെ ലഭിക്കുമായിരുന്ന ആന്ധ്രാ ദമ്പതികൾക്ക് ആ അവസരം ഇല്ലാതാക്കിയത് അവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply
error: Content is protected !!