നിയന്ത്രണം വിട്ട ചരക്കുലോറി നടുറോഡില്‍ തലകീഴായി കാറിനു മുകളിലേക്ക് മറിഞ്ഞു

നിയന്ത്രണം വിട്ട ചരക്കുലോറി നടുറോഡില്‍ തലകീഴായി കാറിനു മുകളിലേക്ക് മറിഞ്ഞു

പുത്തൂര്‍ : എം.സി റോഡില്‍ നിയന്ത്രണം വിട്ട ചരക്കുലോറി നടുറോഡില്‍ തലകീഴായി കാറിനു മുകളിലേക്ക് മറിഞ്ഞു.അപകടത്തിൽ നാലുപേര്‍ക്ക് പരിക്കേറ്റു. കാര്‍ ഓടിച്ചിരുന്ന വര്‍ക്കല ഇടവ ഡീസന്റ്മുക്ക് ഷാജി മന്‍സിലില്‍ അജ്മല്‍ അന്‍സാരി (36), സഹോദരി നിഷ സജീത്ത് (40), നിഷയുടെ മകന്‍ അല്‍അമീന്‍ (15), ലോറി ഡ്രൈവര്‍ അടിമാലി സ്വദേശി സാജന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ കുളക്കട പാലത്തിനടുത്ത് ആയിരുന്നു സംഭവം. ഭക്ഷ്യ സാധനങ്ങളും കയറ്റി പെരുമ്ബാവൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ലോറി.

പാലം ജംഗ്ഷന് സമീപത്തു നിയന്ത്രണം വിട്ട ലോറി റോഡരികിലെ സംരക്ഷണ വേലിയില്‍ തട്ടിയശേഷം തെന്നിമാറി തലകീഴായി മറിയുകയായിരുന്നു. എതിര്‍ ദിശയില്‍ അരികുചേര്‍ന്നു വന്ന കാറിനുമുകളിലേക്കാണ് ലോറിയുടെ ഒരു വശം പതിച്ചത്. ഉടന്‍ തന്നെ നാട്ടുകാര്‍ ആംബുലന്‍സില്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസും സ്ഥലത്തെത്തി . മൂന്നാറിലേക്ക് പോവുകയായിരുന്നു അപകടത്തില്‍പ്പെട്ട കാര്‍. കാറിലുണ്ടായിരുന്നവര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും കൈക്ക് പരിക്കേറ്റ ലോറി ഡ്രൈവര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. പുത്തൂര്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Leave A Reply
error: Content is protected !!