കേ​ര​ള മ​ഹി​ളാ​സം​ഘം കു​ന്നി​ക്കോ​ട് മ​ണ്ഡ​ലം കണ്‍​വെന്‍​ഷന്‍ സംഘടിപ്പിച്ചു

കേ​ര​ള മ​ഹി​ളാ​സം​ഘം കു​ന്നി​ക്കോ​ട് മ​ണ്ഡ​ലം കണ്‍​വെന്‍​ഷന്‍ സംഘടിപ്പിച്ചു

കു​ന്നി​ക്കോ​ട് : കേ​ര​ള മ​ഹി​ളാ​സം​ഘം കു​ന്നി​ക്കോ​ട് മ​ണ്ഡ​ലം കണ്‍​വെന്‍​ഷന്‍ സംഘടിപ്പിച്ചു.കണ്‍​വെന്‍​ഷന്‍ മ​ന്ത്രി ജെ. ചി​ഞ്ചു റാ​ണി ഉ​ദ്​ഘാ​ട​നം ചെ​യ്​തു.മ​ഹി​ളാ​സം​ഘം കു​ന്നി​ക്കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡന്റ് ശ്രീ​ദേ​വി​യ​മ്മ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. കണ്‍​വെന്‍​ഷന്‍ സ്വാ​ഗ​ത സം​ഘം സെ​ക്ര​ട്ട​റി സു​നി സു​രേ​ഷ് സ്വാ​ഗ​ത​വും മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡന്റ് ശോ​ഭ​ന​കു​മാ​രി ന​ന്ദി​യും പ​റ​ഞ്ഞു.

മ​ഹി​ളാ​സം​ഘം നേ​താ​ക്ക​ളാ​യ വി​ജ​യ​മ്മ ടീ​ച്ചര്‍, അ​ഡ്വ. വി.ആര്‍.ബീ​ന, സി.പി.ഐ ജി​ല്ലാ എ​ക്‌​സി. അം​ഗം ജി.ആര്‍. രാ​ജീ​വന്‍, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം. നൗ​ഷാ​ദ്, മ​ണ്ഡ​ലം സെ​ക്ര​ട്ടേറി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ എം.അ​ജി മോ​ഹന്‍, അ​ജി​കു​മാര്‍, ബി. അ​ജി​ത് കു​മാര്‍ തു​ട​ങ്ങി​യ​വര്‍ സം​സാ​രി​ച്ചു.

Leave A Reply
error: Content is protected !!