രാജ്യത്ത്​ 6ജി സാ​ങ്കേതികവിദ്യ അവതരിപ്പിക്കും

രാജ്യത്ത്​ 6ജി സാ​ങ്കേതികവിദ്യ അവതരിപ്പിക്കും

രാജ്യത്ത്​ 6ജി സാ​ങ്കേതികവിദ്യ അവതരിപ്പിക്കുമെന്ന്​ പ്രഖ്യാപിച്ച്‌ ​ കേന്ദ്ര വാർത്താവിനിമയ വകുപ്പ്​ മന്ത്രി അശ്വിനി വൈഷ്ണവ്​.

രാജ്യത്ത്​​ 6ജി 2023 അവസാനത്തേക്കോ 2024 തുടക്കത്തിലോ​ അവതരിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്നാണ്​ മന്ത്രി ഒരു ഓൺലൈൻ വെബിനാറിലൂടെ അറിയിച്ചത്​. എഞ്ചിനീയർമാരും ശാസ്ത്രജ്ഞരും ഇതിനകം 6G സാങ്കേതികവിദ്യയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യൻ എക്സ്പ്രസും ഫിനാൻഷ്യൽ എക്സ്പ്രസും ചേർന്നാണ്​ വെബിനാർ സംഘടിപ്പിക്കുന്നത്.

“6ജി സാ​ങ്കേതികവിദ്യ വികസിപ്പിക്കൽ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. അത് 2024 അല്ലെങ്കിൽ 2023-അവസാനമോ ആയി സംഭവിച്ചേക്കാം. ആ ദിശയിലേക്കാണ് നാം പോയിക്കൊണ്ടിരിക്കുന്നത്. നെറ്റ്‌വർക്കുകൾ പ്രവർത്തിപ്പിക്കുന്നതിനായി ഞങ്ങൾക്ക്​ ഇന്ത്യയിൽ രൂപകൽപ്പന ചെയ്‌ത ടെലികോം സോഫ്‌റ്റ്‌വെയറുകളും ഇന്ത്യയിൽ നിർമിച്ച ടെലികോം ഉപകരണങ്ങളുമുണ്ടായിരിക്കും. ആഗോളതലത്തിൽ എത്തിക്കാൻ കഴിയുന്ന ടെലികോം നെറ്റ്‌വർക്കുകൾ ആയിരിക്കും നമ്മുടേത്​.

2022-ന്റെ മൂന്നാം പാദത്തോടെ സ്വദേശീയമായ 5G അവതരിപ്പിക്കാൻ ഇന്ത്യ പദ്ധതിയിടുന്നുവെന്നും സൂചന നൽകിയിട്ടുണ്ട്​. 5G സ്പെക്‌ട്രം ലേലവും 2022 രണ്ടാം പാദത്തിൽ സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Leave A Reply
error: Content is protected !!