ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരപ്പന്തൽ പൊളിച്ചു നീക്കി അനുപമ

ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരപ്പന്തൽ പൊളിച്ചു നീക്കി അനുപമ

തിരുവനന്തപുരം: കുഞ്ഞിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ശിശുക്ഷേമ സമിതിക്ക് മുന്നിൽ അനുപമ സമരം നടത്തിയ പന്തൽ പൊളിച്ചു. കുഞ്ഞിനെ തിരികെ കിട്ടിയതിന് പിന്നാലെയാണ് സമരസമിതിക്കാർ പന്തൽ പൊളിച്ച് നീക്കിയത്. പന്തൽ കെട്ടിയുള്ള സമരം അവസാനിപ്പിക്കുകയാണെന്നും തുടർ സമരങ്ങള്‍ നാളെ തീരുമാനിക്കുമെന്നും സമര സമിതി വ്യക്തമാക്കി .

കുഞ്ഞിന് വേണ്ടിയുള്ള പോരാട്ടത്തിൽ സിപിഎമ്മിൽ നിന്നും ഇടപെടൽ ഉണ്ടാകുമെന്ന് കരുതിയിരുന്നുവെന്ന് അനുപമ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു. പാർട്ടി ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെന്നും അനുപമ വ്യക്തമാക്കി.

Leave A Reply
error: Content is protected !!