വിലക്കയറ്റം : സി.പി.എം പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു

വിലക്കയറ്റം : സി.പി.എം പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു

കോഴിക്കോട് : വിലക്കയറ്റം സൃഷ്ടിച്ച്‌ ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.മാനാഞ്ചിറ ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്നില്‍ സി.പി.എം കോഴിക്കോട് സൗത്ത് ഏരിയ കമ്മറ്റി പ്രതിഷേധ ധര്‍ണ സിപിഎം ജില്ലാ കമ്മറ്റി അംഗം സി.പി മുസാഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു.

മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.വി കുഞ്ഞായിന്‍കോയ, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ടി.അതുല്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം പി ഷിജിത്ത്, കെസിഇയു ഏരിയ സെക്രട്ടറി കെ ബൈജു, നിര്‍മ്മാണതൊഴിലാളി യൂണിയന്‍ ഏരിയ സെക്രട്ടറി രവി പറശ്ശേരി, അജയ് ലാല്‍, ഇംത്യാസ്,സികെ കോയ, എന്നിവര്‍ സംസാരിച്ചു. സിപിഐഎം സൗത്ത് ഏരിയ സെക്രട്ടറി ബാബു പറശ്ശേരി സ്വാഗതവും ടി. പി കോയ മൊയ്തീന്‍ നന്ദിയും പറഞ്ഞു.

Leave A Reply
error: Content is protected !!