വീട്ടില്‍ അതിക്രമിച്ച് കയറി ഗുണ്ടാ വിളയാട്ടം; എട്ട് പേര്‍ക്ക് പരിക്ക്

വീട്ടില്‍ അതിക്രമിച്ച് കയറി ഗുണ്ടാ വിളയാട്ടം; എട്ട് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: വീട്ടില്‍ അതിക്രമിച്ച് കയറി ഗുണ്ടാ ആക്രമണം. നാദാപുരം തണ്ണീര്‍പന്തലിലാണ് വീടുകയറി ഗുണ്ടാ സംഘം ആക്രമണം നടത്തിയത്.വീട്ടുകാരായ മൂന്ന് പേര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ നിന്നെത്തിയ സംഘമാണ് ചൊവ്വാഴ്ച രാത്രി ആക്രമണം നടത്തിയത്.

പാലോറ സ്വദേശിയായ നസീറിന്റെ വീട്ടിലാണ് ആറംഗ സംഘം ആക്രമണം നടത്തിയത്. ചര്‍ച്ചയ്ക്ക് എന്ന പേരിലെത്തിയായിരുന്നു ആക്രമണം. നേരത്തെ നസീറിന്റെ മകന്‍, മാരക മയക്കുമരുന്നായ എംഡിഎംഎ കൈവശം വച്ചിരുന്നതിന് പോലീസിന്റെ പിടിയിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. ഇതിന് പിന്നാലെ മകനുമായി സാമ്പത്തിക ഇടപാട് നടത്തിയവരാണെന്ന് പറഞ്ഞ് ചര്‍ച്ചയ്ക്ക് എത്തിയതായിരുന്നു അക്രമി സംഘം.സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ നാറാണത്ത് സ്വദേശി ഷഹദാണ് കസ്റ്റഡിയിലായിട്ടുണ്ട്.

Leave A Reply
error: Content is protected !!