ചിക്കാഗോ ഇന്റര്‍നാഷണല്‍ ഇന്‍ഡി ഫിലിം ഫെസ്റ്റിവലിലേക്ക് കള തെരഞ്ഞെടുക്കപ്പെട്ടു

ചിക്കാഗോ ഇന്റര്‍നാഷണല്‍ ഇന്‍ഡി ഫിലിം ഫെസ്റ്റിവലിലേക്ക് കള തെരഞ്ഞെടുക്കപ്പെട്ടു

ചിത്രം കള ചിക്കാഗോ ഇന്റര്‍നാഷണല്‍ ഇന്‍ഡി ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രോഹിത്ത് വി.എസ് സംവിധാനം ചെയ്ത് ടൊവീനോ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് .നടൻ ടൊവിനോ തോമസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഇതു കള ടീമിന് അഭിമാന നിമിഷം എന്നാണ് ടൊവിനോ എഴുതിയത്. മികച്ച നിരൂപക പ്രശംസയാണ് നേടിയ ചിത്രമാണ് കള. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു കളയുടെ തിയേറ്റര്‍ റിലീസ്. പിന്നീട് ചിത്രം ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിരുന്നു.

യദു പുഷ്പാകരന്‍, രോഹിത്ത് വി.എസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. ദിവ്യ പിള്ള, ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ടൊവിനോയും ചിത്രത്തിലെ നിര്‍മ്മാതാക്കളില്‍ ഒരാളാണ്.

Leave A Reply
error: Content is protected !!