ഹലാൽ ശർക്കര വിവാദത്തിൽ വിതരണം ചെയ്ത കമ്പനിയെയും കരാറുകാരനെയും കേൾക്കണമെന്ന് ഹൈക്കോടതി

ഹലാൽ ശർക്കര വിവാദത്തിൽ വിതരണം ചെയ്ത കമ്പനിയെയും കരാറുകാരനെയും കേൾക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ പ്രസാദം നിര്‍മാണത്തിനു ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ശര്‍ക്കര ഉപയോഗിച്ച സംഭവത്തിൽ കോടതി ഇന്ന് ഹർജി പരിഗണിച്ചു. ഹലാൽ ശർക്കര ഹൈന്ദവ വിശ്വാസത്തിനെതിരാണെന്നു ചൂണ്ടിക്കാട്ടി എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശി എസ് ജെ ആര്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിശോചിച്ചത്. ജസ്റ്റിസുമാരായ അനില്‍ നരേന്ദ്രനും പി ജി അജിത്കുമാറും അടങ്ങുന്ന ബഞ്ച് ആണ് ഇത് പരിഗണിച്ചത്.

ഹര്‍ജി വിശദമായി കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ ശര്‍ക്കര വിതരണം ചെയ്ത കമ്പനിയെയും ലേലത്തിനെടുത്ത കരാറുകാരനെയും കേള്‍ക്കണമെന്നു കോടതി വ്യക്തമാക്കി. ഇവരെ കക്ഷി ചേര്‍ക്കാന്‍ ഹര്‍ജിക്കാരനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

Leave A Reply
error: Content is protected !!