അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണത്തിൽ ഇളവുവരുത്തി താലിബാൻ

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണത്തിൽ ഇളവുവരുത്തി താലിബാൻ

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണത്തിൽ ഇളവുവരുത്തി താലിബാൻ.ഇതേതുടർന്ന് ഖോർ പ്രവിശ്യയിൽ പെൺകുട്ടികൾക്കായുള്ള സ്‌കൂളിനാണ് അനുമതി നൽകിയത്. 7 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കാനുള്ള സംവിധാനമുള്ള സ്‌കൂളാണ് തുറന്നത്. ഫെറോസ്‌ഖോ എന്ന പടിഞ്ഞാറൻ പ്രവിശ്യാ തലസ്ഥാനത്തെ സ്‌കൂളിനാണ് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

പെൺകുട്ടികൾക്കായി ഖോർ പ്രവിശ്യയിലെ എല്ലാ ജില്ലകളിലേയും സ്‌കൂളുകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന വിവരം ഫെറോസ്‌ഖോ കൗൺസിൽ മേധാവി സുൽത്താൻ അഹമ്മദ് അറിയിച്ചു. സ്‌കൂളുകൾ പെൺകുട്ടികൾക്കായി തുറക്കാൻ തീരുമാനിച്ചതിൽ ഏറെ സന്തോഷിക്കുന്നതായി സാമൂഹ്യപ്രവർത്തകനായ ഹബീബ് വാഹ്ദാത്ത് പറഞ്ഞു.

Leave A Reply
error: Content is protected !!