വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ എല്‍.ഡി.എഫ്.ധര്‍ണ

വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ എല്‍.ഡി.എഫ്.ധര്‍ണ

മലയിന്‍കീഴ് : വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ അഴിമതി ആരോപിച്ച്‌ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ എല്‍.ഡി.എഫ് ധര്‍ണ.എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.എല്‍.ഡി.എഫ് പഞ്ചായത്ത് കണ്‍വീനര്‍ കാര്‍ത്തികേയന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു.

ജി.സജീനകുമാര്‍,സി.എസ്.ശ്രീനിവാസന്‍,വി.രവീന്ദ്രന്‍നായര്‍,മലയംഗോപന്‍,നിശാന്ത്, കെ.സതീഷ്കുമാര്‍,മലയം ബിജു.പി.പ്രശാന്ത്,ജി.പി.ഗിരിഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply
error: Content is protected !!