ശബരിമല തീർത്ഥാടനം; പോലീസ് സുരക്ഷ ശക്തമാക്കി

ശബരിമല തീർത്ഥാടനം; പോലീസ് സുരക്ഷ ശക്തമാക്കി

ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച്‌ ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി സന്നിധാനം പോലീസ് കണ്‍ട്രോളര്‍ എ ആര്‍ പ്രേംകുമാര്‍ അറിയിച്ചു. കേരള പോലീസിന്റെ കമാന്‍ഡോ വിഭാഗം, സ്പെഷ്യല്‍ ബ്രാഞ്ച്, വയര്‍ലസ് സെല്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ശബരിമലയില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്.

സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തും പരിസരത്തുമായി 680 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. 580 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, എസ് പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, ആറ് ഡി വൈ എസ് പിമാര്‍, 50 എസ് ഐ, എ എസ് ഐമാര്‍, 15 സി ഐമാര്‍ എന്നിവര്‍ അടങ്ങുന്നതാണ് സംഘം.

Leave A Reply
error: Content is protected !!