അതിജീവനം പരിപാടി ഉദ്ഘാടനം ചെയ്തു

അതിജീവനം പരിപാടി ഉദ്ഘാടനം ചെയ്തു

പെരിന്തല്‍മണ്ണ: ബി.ആര്‍.സി പെരിന്തല്‍മണ്ണയുടെ ആഭിമുഖ്യത്തില്‍ മേലാറ്റൂര്‍ എ.എല്‍.പി സ്‌കൂളില്‍ അതിജീവനം പരിപാടി നടത്തി. മേലാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.മുഹമ്മദ് ഇഖ്ബാല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഓണ്‍ലൈന്‍ പഠനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പഠന പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെങ്കിലും ദീര്‍ഘകാലത്തെ അടച്ചിടല്‍ വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കിയ സാമൂഹിക വൈകാരിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി സമഗ്രശിക്ഷ കേരള ആവിഷ്‌കരിക്കുന്ന പദ്ധതിയാണ് അതിജീവനം.

ബാച്ച്‌ ഒന്നില്‍ മേലാറ്റൂര്‍,കീഴാറ്റൂര്‍,എടപ്പറ്റ എന്നീ പഞ്ചായത്തുകളിലെ പ്രൈമറി അദ്ധ്യാപക പ്രതിനിധികള്‍ക്കാണ് പരിശീലനം. മറ്റ് പഞ്ചായത്തുകളിലെ പ്രൈമറി അധ്യാപകര്‍ക്കും,ഹൈസ്‌ക്കൂള്‍,ഹയര്‍ സെക്കന്ററി അദ്ധ്യാപകര്‍ക്കുമുള്ള പരിശീലനം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നാല് ബാച്ചുകളിലായി നടക്കുമെന്ന് പെരിന്തല്‍മണ്ണ ബി.പി.സി വി.എന്‍ ജയന്‍ അറിയിച്ചു.

Leave A Reply
error: Content is protected !!