ചമ്രവട്ടം ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കി

ചമ്രവട്ടം ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കി

പൊന്നാനി: ചമ്രവട്ടം ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റ് സംവിധാനം കൂടുതല്‍ കാര്യക്ഷമമായി ക്രമീകരിക്കുന്ന പ്രവൃത്തികള്‍ തുടങ്ങി പൊന്നാനി നഗരസഭയില്‍ .കഴിഞ്ഞ ദിവസം ചേര്‍ന്ന ട്രാഫിക് ക്രമീകരണ കൗണ്‍സില്‍ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപ്പുറം കെല്‍ട്രോണ്‍ പ്രതിനിധികളുമായി ബന്ധപ്പെട്ടത്.

കെല്‍ട്രോണ്‍ ഉദ്യോഗസ്ഥര്‍ പൊന്നാനിയിലെത്തിയാണ് ആവശ്യമായ ക്രമീകരണം നടത്തിയത്. ചമ്രവട്ടം ജംഗ്ഷനിലെ പൊന്നാനി കുറ്റിപ്പുറം ഭാഗത്തേക്കുള്ള സിഗ്നലുകളുടെ സമയദൈര്‍ഘ്യം 15 സെക്കന്റുകളായിരുന്നു. ഇത് 25 സെക്കന്റായി പുനഃക്രമീകരിച്ചിട്ടുള്ളത്.

Leave A Reply
error: Content is protected !!