നാടോടി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത രാജസ്ഥാന്‍ സ്വദേശി അറസ്​റ്റില്‍

നാടോടി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത രാജസ്ഥാന്‍ സ്വദേശി അറസ്​റ്റില്‍

ക​ണ്ണൂ​ര്‍: നാ​ടോ​ടി പെ​ണ്‍കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ രാ​ജ​സ്ഥാ​ന്‍ കോ​ട്ട സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്തു.ആ​റു​മാ​സ​ത്തി​നു​ശേ​ഷമാണ് ഇയാൾ പിടിയിലായത്ക​ണ്ണൂ​രി​ലെ പൊ​ലീ​സ് സം​ഘം രാ​ജ​സ്ഥാ​നി​ലെ​ത്തി​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. രാ​ജ​സ്ഥാ​ന്‍ കോ​ട്ട സ്വ​ദേ​ശി​യാ​യ വി​ക്കി ബ്യാ​രി​യാ​ണ് (25) അ​റ​സ്​​റ്റി​ലാ​യ​ത്. സം​ഭ​വ​ത്തി​ല്‍ വി​ക്കി​യു​ടെ സ​ഹോ​ദ​രി​ കാ​ജോ​ളി​നെ പൊ​ലീ​സ്​ നേ​ര​ത്തെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു.

ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ലു​ള്‍പ്പെ​ടെ ബ​ലൂ​ണ്‍ വി​ല്‍പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന വി​ക്കി​ബ്യാ​രി, സ​ഹോ​ദ​രി കാ​ജോ​ളി‍െന്‍റ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മ​റ്റൊ​രു രാ​ജ​സ്ഥാ​ന്‍ സം​ഘ​ത്തി​ലെ ബ​ലൂ​ണ്‍ വി​ല്‍പ​ന​ക്കാ​രി​യാ​യ 16കാ​രി പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. കോ​ഴി​ക്കോ​​ട്ടെ മാ​ര്‍വാ​ഡി​യു​ടെ ക​ട​യി​ല്‍നി​ന്നു ചെ​റി​യ വി​ല​ക്ക്​ ബ​ലൂ​ണ്‍ വാ​ങ്ങി​ത്ത​രാ​മെ​ന്നു​പ​റ​ഞ്ഞ്​ പെ​ണ്‍​കു​ട്ടി​യെ ട്രെ​യി​നി​ല്‍ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. കോ​ഴി​ക്കോ​ട്ടെ ലോ​ഡ്ജി​ല്‍നി​ന്നും ട്രെ​യി​നി​ല്‍നി​ന്നും ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാക്കുകയായിരുന്നു

​ . ഇ​തി​നു​ശേ​ഷം ഇ​യാ​ള്‍ രാ​ജ​സ്ഥാ​നി​ലേ​ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പെ​ണ്‍കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് ക​ണ്ണൂ​ര്‍ ടൗ​ണ്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്. പെ​ണ്‍കു​ട്ടി ഇ​പ്പോ​ള്‍ ബാ​ലി​ക സ​ദ​ന​ത്തി​ല്‍ ജു​ഡീ​ഷ്യ​ല്‍ ക​സ്​​റ്റ​ഡി​യി​ലാ​ണു​ള്ള​ത്.

Leave A Reply
error: Content is protected !!