മോഫിയുടെ ആത്മഹത്യ; സിഐയെ സസ്പെന്റ് ചെയ്യുന്നത് വരെ സമരമെന്ന് കോൺഗ്രസ്

മോഫിയുടെ ആത്മഹത്യ; സിഐയെ സസ്പെന്റ് ചെയ്യുന്നത് വരെ സമരമെന്ന് കോൺഗ്രസ്

കൊച്ചി: മോഫിയ പർവീണിന്‍റെ ആത്മഹത്യക്കേസിൽ ആരോപണ വിധേയനായ സിഐ സുധീർ കുമാറിനെ സസ്പെന്റ് ചെയ്യും വരെ രാത്രിയിലും സമരം തുടരുമെന്ന് കോൺഗ്രസ്. മൊഫിയയുടെ കുടുംബത്തിന്റെ പരാതികളുടെ പശ്ചാത്തലത്തിൽ സുധീർ കുമാറിനെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ സസ്പെന്റ് ചെയ്യണമെന്ന ആവശ്യത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണ് കുടുംബവും കോൺഗ്രസ് പാർട്ടിയും.

പൊലീസ് ഹെഡ്ക്വാട്ടേഴ്സിലേക്കാണ് സംഭവത്തിൽ കുറ്റാരോപിതനായ സിഐയെ സ്ഥലം മാറ്റിയിരിക്കുന്നത്. എറണാകുളം ഡിഐജി അന്വേഷണം നടത്തുകയാണെന്നും തുടർനടപടികൾ ഇത് പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ നടപടി സ്വീകരിക്കുമെന്നുമാണ് അറിയിപ്പ്.

Leave A Reply
error: Content is protected !!