ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തിൽ മോ​ക്ഡ്രി​ല്‍ ന​ട​ത്തി

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തിൽ മോ​ക്ഡ്രി​ല്‍ ന​ട​ത്തി

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തിൽ മോ​ക്ഡ്രി​ല്‍ ന​ട​ത്തി. സു​ര​ക്ഷ സം​വി​ധാ​നം, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടേ​ണ്ട വി​ധം തു​ട​ങ്ങി​യ​വ വി​ല​യി​രു​ത്തു​ന്ന​തിനാണ് മോക്ഡ്രി​ല്‍ ന​ട​ത്തിയത് .വി​മാ​നം ത​ട്ടി​യെ​ടു​ത്ത് യാ​ത്ര​ക്കാ​രെ ബ​ന്ദി​ക​ളാ​ക്കി​യാ​ല്‍ എ​ന്തൊ​ക്കെ ചെ​യ്യ​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ചാ​യി​രു​ന്നു മോ​ക്ഡ്രി​ല്‍. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ ആ​രം​ഭി​ച്ച മോ​ക്ഡ്രി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ നീ​ണ്ടു. യാ​ത്രാ​ബ​സി​നെ ഗോ ​എ​യ​ര്‍ വി​മാ​ന​മെ​ന്ന് സ​ങ്ക​ല​പി​ച്ചാ​യി​രു​ന്നു ഡ്രി​ല്‍.

എ.​ഐ.​എ.​എ​സ്.​എ​ല്‍ ജീ​വ​ന​ക്കാ​ര്‍ വി​മാ​ന​യാ​ത്രി​ക​രും എ.​ടി.​സി ഓ​ഫി​സ​ര്‍മാ​ര്‍ വൈ​മാ​നി​ക​രും സി.​ഐ.​എ​സ്.​എ​ഫ് ഭ​ട​ന്മാ​ര്‍ ‘ഭീ​ക​ര​രു’​മാ​യി. ബ​ന്ദി​ക​ളാ​യ​വ​രു​ടെ ബ​ന്ധു​ക്ക​ളാ​യി ഇ​ന്‍ഡി​ഗോ എ​യ​ര്‍ലൈ​ന്‍സ് ജീ​വ​ന​ക്കാ​ര്‍ വേ​ഷ​മി​ട്ടു. എ.​ഐ.​എ​സ്.​എ​ല്‍ ജീ​വ​ന​ക്കാ​ര്‍ മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രാ​യി. എ​യ​റോ​ഡ്രോം ക​മ്മി​റ്റി, ജി​ല്ല ക​ല​ക്ട​ര്‍, ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍, ജി​ല്ല ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഓ​ഫി​സ​ര്‍, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി, കി​യാ​ല്‍ സി.​ഇ.​ഒ എ​ന്നി​വ​രോ​ടൊ​പ്പം ഐ.​ബി, ക​സ്​​റ്റം​സ്, ഏ​ഴി​മ​ല നാ​വി​ക​സേ​ന, എ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗ​ങ്ങ​ളും മോ​ക്ഡ്രി​ല്ലി​െന്‍റ ഭാ​ഗ​മാ​യി. ഓ​രോ വേ​ള​യി​ലും കൈ​ക്കൊ​ള്ളേ​ണ്ട ന​ട​പ​ടി​ക​ള്‍ ഇ​വ​ര്‍ നി​ര്‍​വ​ഹി​ച്ചു.

തു​ട​ര്‍ന്ന് ജി​ല്ല ക​ല​ക്ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​െന്‍റ സാ​ന്നി​ധ്യ​ത്തി​ല്‍ യോ​ഗം ചേ​ര്‍ന്ന് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വി​ല​യി​രു​ത്തി. കി​യാ​ല്‍ സി.​ഇ.​ഒ സു​ഭാ​ഷ് മു​രി​ക്ക​ഞ്ചേ​രി, ഐ.​ബി ഡി.​സി.​ഐ.​ഒ ആ​ര്‍.​കെ. ശൈ​ലേ​ന്ദ്ര, ചീ​ഫ് സെ​ക്യൂ​രി​റ്റി ഓ​ഫി​സ​ര്‍ ഡാ​നി​യ​ല്‍ ധ​ന​രാ​ജ്, ജോ. ​ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ജി. ​പ്ര​ദീ​പ്കു​മാ​ര്‍, ത​ല​ശ്ശേ​രി ത​ഹ​സി​ല്‍ദാ​ര്‍ കെ. ​ഷീ​ബ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Leave A Reply
error: Content is protected !!