ഒരു ഇന്ത്യൻ – പാരീസ് പ്രണയകഥ ; ഒടുവിൽ വിവാഹം

ഒരു ഇന്ത്യൻ – പാരീസ് പ്രണയകഥ ; ഒടുവിൽ വിവാഹം

ഹരം പകരുന്ന പ്രണയകഥകൾ നാം കേൾക്കാറുണ്ടെങ്കിലും വരനോ വധുവോ വിദേശത്ത് നിന്നുമാണെങ്കിൽ അത്തരം പ്രണയ കഥകൾക്ക് മാധുര്യം കൂടും . അങ്ങനെയൊരു പ്രണയവിവാഹo സാക്ഷാത്ക്കരിച്ചിരിക്കയാണ് ബിഹാറുകാരനായ രാകേഷും ഫ്രാൻസിൽ നിന്നുമെത്തിയ മേരിയും തമ്മിൽ .

ഇന്ത്യ ചുറ്റിക്കാണാൻ എത്തിയതായിരുന്നു മേരി ലോറി ഹെറൽ. ടൂർ ഗൈഡായിരുന്നു രാകേഷ്. വളരെ വേഗം അവർ തമ്മിൽ അടുത്തു. പിന്നീടുള്ള ആറ് വർഷം അസ്ഥിയ്ക്ക് പിടിച്ച പ്രണയമായിരുന്നു. ഒടുവിൽ അവർ വിവാഹിതരായിരിക്കയാണ്. ദമ്പതികളുടെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

ബെഗുസാരായിയിലെ കതാരിയ ഗ്രാമത്തിലാണ് രാകേഷ് വളർന്നത്, എന്നാൽ മേരിയാകട്ടെ ഫാഷൻ പറുദീസയുടെ തലസ്ഥാനമായ പാരീസിലും. അവിടെ ഒരു ബിസിനസുകാരിയായ അവൾ ആറ് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ വന്നപ്പോൾ അവളുടെ ടൂർ ഗൈഡായിരുന്നു രാകേഷ്. ആ സമയം രാകേഷ് ഡൽഹിലായിരുന്നു താമസം. അവർ ഒരുമിച്ച് സ്ഥലങ്ങളെല്ലാം ചുറ്റിക്കണ്ടു. ഒടുവിൽ അവൾ തിരികെ പോകുമ്പോൾ അവളുടെ മനസ്സിൽ രാകേഷിനോടുള്ള പ്രണയവുമുണ്ടായിരുന്നു. പിന്നീട്, ഫോണിലൂടെയാണ് ഇരുവരും മനസ് തുറന്ന് അവരുടെ പ്രണയം വെളിപ്പെടുത്തിയത് .

തുടർന്ന് മൂന്ന് വർഷത്തിന് ശേഷം മേരി രാകേഷിനെ പാരീസിലേക്ക് ക്ഷണിച്ചു. അവിടെ തന്നോടൊപ്പം ഒരു ടെക്സ്റ്റൈൽ ബിസിനസ്സ് ആരംഭിക്കാൻ മേരി രാകേഷിന് സൗകര്യമൊരുക്കി .ഒരുമിച്ച് ജോലി ചെയ്യാൻ തുടങ്ങിയതോടെ, ആ ബന്ധം കൂടുതൽ ദൃഢമായി. ഒടുവിൽ ഇനി പിരിയാനാവില്ലെന്ന് ബോധ്യപ്പെട്ടതോടെ, അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചു.

ഇന്ത്യൻ സംസ്‌കാരo മേരിക്ക് വളരെ ഇഷ്ട്ടമായത് കൊണ്ട് തന്നെ, അവൾ ഇന്ത്യയിൽ വന്ന് വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. അങ്ങനെ ഇരുവീട്ടുകാരുടെയും സമ്മതം തേടിയ ശേഷം ഞായറാഴ്ച മേരിയും രാകേഷും ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. ചടങ്ങിൽ പങ്കെടുക്കാൻ ഫ്രാൻസിൽ നിന്ന് എത്തിയ മേരിയുടെ കുടുംബാംഗങ്ങൾ നവദമ്പതികൾക്ക് ആശംസകൾ നേർന്നു.

ഈ വ്യത്യസ്ത വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ സമീപ ഗ്രാമങ്ങളിൽ നിന്ന് പോലും ആളുകൾ തിക്കി തിരക്കുകയാണ് .വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ദമ്പതികൾ ഒരാഴ്ച ഇന്ത്യയിൽ താമസിച്ചതിന് ശേഷം പാരീസിലേക്ക് മടങ്ങും.

Leave A Reply
error: Content is protected !!