നെഹ്​റു സുവോളജിക്കൽ പാർക്കിൽ സിംഹത്തിന്​ മുന്നിൽ കുടുങ്ങി യുവാവ് : വിഡിയോ

നെഹ്​റു സുവോളജിക്കൽ പാർക്കിൽ സിംഹത്തിന്​ മുന്നിൽ കുടുങ്ങി യുവാവ് : വിഡിയോ

ഹൈദരാബാദ്​: ഹൈദരാബാദിലെ നെഹ്​റു സുവോളജിക്കൽ പാർക്കിൽ ആഫ്രിക്കൻ സിംഹത്തിന്‍റെ മുന്നിൽപ്പെട്ട 31കാരനെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ടാണ് ​സംഭവം.മൃഗശാലയിൽ വലിയ പാറക്കല്ലുകൾ കൊണ്ടുതീർത്ത മതിൽക്കെട്ടിനകത്താണ്​ സിംഹത്തെ സുരക്ഷിതമായി പാർപ്പിച്ചിരിക്കുന്നത്.

ജീവനക്കാർക്കല്ലാതെ ഇവിടെയാർക്കും പ്രവേശനമില്ല. അതെ സമയം ചൊവ്വാഴ്ച വൈകി​ട്ടോടെ 31കാരൻ ജീവനക്കാരുടെ കണ്ണുവെട്ടിച്ച്​ സിംഹത്തിന്‍റെ ഗുഹയുടെ സമീപമെത്തുകയായിരുന്നു. ജി. സായ്​കുമാർ എന്ന യുവാവാണ്​ സിംഹത്തിന്​ മുന്നിൽപ്പെട്ടത്​.

പാറക്കല്ലിൽ പിടിച്ചിരുന്ന യുവാവിന്‍റെ താഴെ സിംഹവും കിടന്നു . അടിതെറ്റിയാൽ സിംഹത്തിന്‍റെ മുന്നിലേക്കാകും യുവാവിന്‍റെ വീഴ്​ച. സംഭവം ശ്രദ്ധയിൽപ്പെട്ട മറ്റുള്ളവർ ജീവനക്കാരെ വിവരം അറിയിച്ചു. ഇതോടെ സിംഹത്തിന്‍റെ ശ്രദ്ധമാറ്റി യുവാവിനെ രക്ഷപ്പെടുത്താനായി ജീവനക്കാരുടെ ശ്രമം.

തുടർന്ന് സിംഹത്തിന്‍റെ ശ്രദ്ധ തിരിച്ചശേഷമാണ്​ യുവാവിനെ ജീവനക്കാർ രക്ഷപ്പെടുത്തിയത്​. രക്ഷപ്പെടുത്തുന്നതിനിടെ സായ്​കുമാറിന്റെ നേരെ ​ സിംഹം അലറിയടുക്കുന്നതും വിഡിയോയിലുണ്ട്​. സിംഹത്തിന്‍റെ ഗുഹക്ക്​ സമീപ​ത്തെ പാറക്കല്ലിലേക്ക്​ യുവാവ്​ ചാടിക്കയറുകയായിരുന്നെന്നും മൃഗശാല അധികൃതർ പൊലീസിനെ അറിയിച്ചു.സംഭവത്തിൽ അധികൃതർ പരാതി നൽകി. യുവാവിനെ പൊലീസിന്​ കൈമാറിയിട്ടുണ്ട് .

Leave A Reply
error: Content is protected !!