കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കുന്ന ജര്‍മന്‍ ഷെപ്പേര്‍ഡ്; വീഡിയോ പങ്കുവച്ച് സച്ചിൻ

കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കുന്ന ജര്‍മന്‍ ഷെപ്പേര്‍ഡ്; വീഡിയോ പങ്കുവച്ച് സച്ചിൻ

നായകളുടെ രസകരമായ വീഡിയോകള്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോൾ ഇതാ ക്രിക്കറ്റ് കളിക്കുന്ന ഒരു ജര്‍മന്‍ ഷെപ്പേര്‍ഡിന്‍റെ വീഡിയോ ആണ് അത്തരത്തില്‍ സമൂഹ മാധ്യമങ്ങളിൽ ഹിറ്റാകുന്നത്.

ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചതാകട്ടെ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും . രണ്ട് കുട്ടികള്‍ക്കൊപ്പമാണ് ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായ ക്രിക്കറ്റ് കളിക്കുന്നത്. പന്ത് പിടിക്കുന്നതില്‍ അപാരമായ കഴിവുള്ളയാള്‍ എന്ന് കുറിച്ചാണ് സച്ചിന്‍ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!