തെരുവുവിളക്ക് കത്താത്തതില്‍ പ്രതിഷേധിച്ച്‌ റോഡ് ഉപരോധിച്ചു

തെരുവുവിളക്ക് കത്താത്തതില്‍ പ്രതിഷേധിച്ച്‌ റോഡ് ഉപരോധിച്ചു

ഓച്ചിറ: പായിക്കുഴി രണ്ടാം വാര്‍ഡിലെ തെരുവുവിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധിച്ച്‌ ദീപം തെളിച്ച്‌​ റോഡ് ഉപരോധിച്ചു.വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദീപം തെളിച്ച്‌​ റോഡ് ഉപരോധിച്ചത് .ഉപരോധം ഓച്ചിറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സന്തോഷ് തണല്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് പ്രസിഡന്‍റ്​ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം എന്‍. വേലായുധന്‍, അന്‍സാര്‍ എ.മലബാര്‍, കെ.വി. വിഷ്ണുദേവ്, ഷാജി ചോയിസ്, അഷറഫ് മാമൂട്ടില്‍, പി.സി. വിനു, രഞ്ജിത്ത്, ശ്യാം രാജ്, വിനീത, രുഗ്മിണി കുഴുവേലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റോഡപകടങ്ങളില്‍ ഇരയായവരെ അനുസ്മരിച്ചു .

Leave A Reply
error: Content is protected !!