വഖഫ് നിയമനം പിഎസ് സിക്ക് വിട്ട നടപടി; റദ്ദാക്കണമെന്നാവശ്യവുമായി സർക്കാരിനോട് മുസ്ലിം സംഘടനകൾ

വഖഫ് നിയമനം പിഎസ് സിക്ക് വിട്ട നടപടി; റദ്ദാക്കണമെന്നാവശ്യവുമായി സർക്കാരിനോട് മുസ്ലിം സംഘടനകൾ

കോഴിക്കോട്: വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ട സംസ്ഥാന സർക്കാർ തീരുമാനം റദ്ദാക്കണമെന്നാവശ്യവുമായി മുസ്ലീം സംഘടനകൾ. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട് എന്നും എതിർപ്പുകൾക്കിടയിലും സർക്കാർ തീരുമാനവുമായി മുന്നോട്ട് പോയാൽ പ്രതിഷേധ പരിപാടികളും നിയമ നടപടികളും സ്വീകരിക്കണമെന്നും കോഴിക്കോട്ട് മുസ്ലീം ലീഗ് വിളിച്ച് ചേർത്ത മതസംഘടനകളുടെ യോഗത്തിൽ തീരുമാനവും എടുത്തിട്ടുണ്ട്.

”മത വിശ്വാസമുള്ളവർ വഖഫ് ബോർഡിൽ വരണമെന്ന് നിർബന്ധമാണ്. സർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ സമരപരിപാടികളിലേക്ക് പോകും.” നിയമനടപടികളെ കുറിച്ചും ആലോചിക്കുന്നുണ്ടെന്നും യോഗത്തിന് ശേഷം നേതാക്കൾ വ്യക്തമാക്കി.

Leave A Reply
error: Content is protected !!