”ജാഗ്രതയിൽ തുടരാം.. ”; സംസ്ഥാനത്ത് ഇന്ന് 3698 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

”ജാഗ്രതയിൽ തുടരാം.. ”; സംസ്ഥാനത്ത് ഇന്ന് 3698 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3698 പേര്‍ക്ക് കൂടി കോവിഡ് വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂര്‍ 247, കോട്ടയം 228, കണ്ണൂര്‍ 200, മലപ്പുറം 179, ഇടുക്കി 162, ആലപ്പുഴ 151, വയനാട് 119, പാലക്കാട് 115, പത്തനംതിട്ട 110, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 45,190 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണ് ഉള്ളത്. ഇവിടെ കര്‍ശന നിയന്ത്രണങ്ങൾ ഉണ്ടാകും.

Leave A Reply
error: Content is protected !!