പിഎസ്‌ജി പോച്ചട്ടിനോക്ക് ചേരുന്ന ക്ലബ്ബല്ലന്ന നിഗമനവുമായി ഗാരി നെവിൽ

പിഎസ്‌ജി പോച്ചട്ടിനോക്ക് ചേരുന്ന ക്ലബ്ബല്ലന്ന നിഗമനവുമായി ഗാരി നെവിൽ

ഓഫർ മുന്നോട്ടു വെച്ചാൽ നാളെത്തന്നെ പിഎസ്‌ജി വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാൻ മൗറീസിയോ പോച്ചട്ടിനോ തയ്യാറാകുമെന്ന് പ്രീമിയർ ലീഗ് ഇതിഹാസതാരവും ഫുട്ബോൾ വിശകലനവിദഗ്‌ദനുമായ ഗാരി നെവിൽ. ഓരോ സീസണിലും ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയെന്ന ലക്‌ഷ്യം മുന്നോട്ടു വെച്ച് അതിനു കഴിഞ്ഞില്ലെങ്കിൽ പരിശീലകരെ പുറത്താക്കുന്ന പിഎസ്‌ജി അർജന്റീനിയൻ പരിശീലകനു ചേരുന്ന ക്ലബല്ലെന്നും നെവിൽ അഭിപ്രായപ്പെട്ടു.
മൂന്നു വർഷമായി തങ്ങളുടെ പരിശീലകനായിരുന്ന ഒലെ ഗുണ്ണാർ സോൾഷെയറിനെ വാട്ഫോഡിനെതിരായ ലീഗ് മത്സരത്തിലെ തോൽവിക്കു പിന്നാലെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കിയത്.
അദ്ദേഹത്തിനു പകരക്കാരനായി പ്രഥമ പരിഗണന നൽകുന്നത് പോച്ചട്ടിനോക്കാണെന്നും അടുത്ത സമ്മറിൽ അർജന്റീനിയൻ പരിശീലകനെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നുണ്ടെന്നുമുള്ള അഭ്യൂഹങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Leave A Reply
error: Content is protected !!