ഹൈവേയിൽ കറൻസി നോട്ടുകളുടെ പെരുമഴ ; വിഡിയോ വൈറൽ

ഹൈവേയിൽ കറൻസി നോട്ടുകളുടെ പെരുമഴ ; വിഡിയോ വൈറൽ

റോഡിലേക്ക് ചിതറിയ നോട്ടുകൾ വാരികൂട്ടാൻ ഡ്രൈവർമാർ ഇറങ്ങിയതോടെ ഹൈവേയിൽ വൻ ഗതാഗതക്കുരുക്ക് . യു.എസിലെ സൗത്ത് കലിഫോർണിയയിൽ തിരക്കുള്ള ഹൈവേയിലാണ് ഞെട്ടിക്കുന്ന സംഭവം .വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് വാഹനത്തിൽ നിന്നും പണം റോഡിലേക്ക് ചിതറിയത്.

സാന്‍റിയാഗോയിലെ ഫെഡറൽ ഡെപോസിറ്റ് ഇൻഷുറൻസ് കമ്പനിയിലേക്കുള്ള പണവുമായി പോവുകയായിരുന്നു വാഹനം. ഗ്രില്ലുകൾ അടക്കം സുരക്ഷാ സംവിധാനങ്ങളുള്ള വാഹനത്തിന്‍റെ ഡോർ സഞ്ചാരത്തിനിടെ തുറന്നതാണ് നോട്ടുകൾ റോഡിലേക്ക് പ്രവഹിക്കാൻ കാരണം . പണം നിറച്ച നിരവധി ബാഗുകൾ പൊട്ടി നോട്ടുകൾ റോഡിലേക്ക് ചിതറിത്തെറിക്കുകയായിരുന്നു .

ഇത് കണ്ട ആളുകൾ വാഹനങ്ങൾ നടുറോട്ടിൽ നിർത്തി പണം വാരിക്കൂട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി . തുടർന്ന് രണ്ട് മണിക്കൂർ ഹൈവേ അടച്ചിടേണ്ടിവന്നിരുന്നു.

 

View this post on Instagram

 

A post shared by DEMI BAGBY (@demibagby)

പണം നഷ്ടമായത് സ്ഥിരീകരിച്ച അധികൃതർ പണം കൊണ്ടുപോയവർ തിരികെ നൽകണമെന്ന് അറിയിപ്പ് നൽകിയിരിക്കുകയാണ്. എന്നാൽ , എത്ര പണമാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. അതെ സമയം അധികൃതരുടെ കൈവശം വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ ഉള്ളതിനാൽ വെള്ളിയാഴ്ച വൈകീട്ട് തന്നെ നിരവധി പേർ പണം മടക്കി നൽകിയിരുന്നു .

Leave A Reply
error: Content is protected !!