‘മദ്യമൊഴുകുന്ന’ അരുവി യുഎസിലെ ഹവായ് ദ്വീപില്‍

‘മദ്യമൊഴുകുന്ന’ അരുവി യുഎസിലെ ഹവായ് ദ്വീപില്‍

മദ്യമൊഴുകുന്ന അരുവി കണ്ടെത്തിയിരിക്കുകയാണ് പശ്ചിമ അമേരിക്കയിലെ ഹവായ് ദ്വീപില്‍.    ഓടയിൽ നിന്നെത്തുന്ന വെള്ളം കലർന്ന അരുവിയിലാണ് മദ്യത്തിന്റെ അംശം കണ്ടെത്തിയത്. കഴിഞ്ഞമാസം ഹവായിലെ ഒവാഹു ദ്വീപില്‍ ഹൈക്കിങ് നടത്തിയിരുന്ന ഒരാളാണ് 1.2 ശതമാനം ആല്‍ക്കഹോള്‍ സാന്നിധ്യമുള്ള അരുവി കണ്ടെത്തിയത്.

കുറഞ്ഞ തോതിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയ വിഭാഗത്തിൽപ്പെട്ട ബിയറുകളില്‍ അടങ്ങുന്ന അത്രയും ആല്‍ക്കഹോള്‍ ഈ അരുവിയിലെ ജലത്തില്‍ ഉണ്ടെന്നാണ് ആരോഗ്യവിഭാഗത്തിൻറെ കണ്ടെത്തൽ.

അരുവിയുടെ സമീപത്ത് കൂടി പോകുന്നതിനിടെ വെള്ളത്തിന് വിചിത്രമായൊരു ഗന്ധം അനുഭവപ്പെട്ടതാണ് ഹൈക്കറിന് സംശയം ജനിപ്പിച്ചത്. ഉടന്‍ തന്നെ അദ്ദേഹം പ്രദേശത്തെ പരിസ്ഥിതി പ്രവര്‍ത്തകയെ ബന്ധപ്പെടുകയും അവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് അരുവിയില്‍ ആല്‍ക്കഹോള്‍ സാന്നിധ്യമുണ്ടാവാനുള്ള കാരണം വ്യക്തമായത്.

ഓടയിലൂടെ ഒഴുകിയെത്തിയ ആല്‍ക്കഹോള്‍ ആണ് അരുവിയിലെ ജലത്തെ മലിനമാക്കിയത്. ഹവായിയിലെ ലഹരി പാനീയ വിതരണക്കാരായ പാരഡൈസ് ബീവറേജസിന് ഈ ചോര്‍ച്ചയുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. അവര്‍ക്ക് ഈ പ്രദേശത്ത് ഒരു സംഭരണ ശാലയുണ്ട്. അതെ സമയം ഈ ചോര്‍ച്ചയെ കുറിച്ച് തങ്ങള്‍ക്കൊന്നുമറിയില്ലെന്നാണ് പാരഡൈസ് ബീവറേജസ് പറയുന്നത്. എവിടെ നിന്നാണ് ആല്‍ക്കഹോള്‍ ചോര്‍ന്നുവരുന്നത് എന്ന് സ്ഥിരീകരിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.

Leave A Reply
error: Content is protected !!