ചീങ്കണ്ണിയെ ആലിംഗനം ചെയ്ത് യുവതി; ഒടുവിൽ സംഭവിച്ചത്, വീഡിയോ വൈറൽ

ചീങ്കണ്ണിയെ ആലിംഗനം ചെയ്ത് യുവതി; ഒടുവിൽ സംഭവിച്ചത്, വീഡിയോ വൈറൽ

ചീങ്കണ്ണിയെ ആലിംഗനം ചെയ്യുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വെെറലാകുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഒരു ഉരഗ മൃഗശാലയിലെ കെയര്‍ടേക്കറാണ് ഈ സാഹസത്തിന് ഒരുങ്ങിയത്.

ഡാര്‍ത്ത് ഗേറ്റര്‍ എന്ന കൂറ്റന്‍ ചീങ്കണ്ണിയെയാണ് ജീവനക്കാരി കെട്ടിപ്പിടിക്കുന്നത്. വര്‍ഷങ്ങളായി യുവതിക്ക് ചീങ്കണ്ണിയോടുള്ള ആത്മബന്ധമാണ് ഈ ധൈര്യത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. യുവതിയുടെ അടുത്തേക്ക് ചീങ്കണ്ണി ഇഴഞ്ഞ് നീങ്ങുന്നത് വീഡിയോയിൽ കാണാം.

യുവതിയെ ചീങ്കണ്ണി കെട്ടിപിടിക്കുന്നതും ചീങ്കണ്ണി യുവതിയ്ക്ക് മുകളിലൂടെ മൂത്രമൊഴിക്കുകയും ചെയ്യുന്നുണ്ട്. ഡാര്‍ത്ത് ഗേറ്ററിനെ ചിലപ്പോഴെല്ലാം താന്‍ ആലിംഗനം ചെയ്യാറുണ്ടെന്നും അവന്‍ തങ്ങളുടെ അലിഗേറ്റര്‍ അംബാസഡറാണെന്നും യുവതിപറയുന്നു.

Leave A Reply
error: Content is protected !!