ഒരു രൂപയിലധികം സ്വീകരിക്കില്ല ഈ ഭിക്ഷക്കാരൻ ; മരണത്തിൽ ആദരാഞ്​ജലിയർപ്പിച്ചത് ആയിരങ്ങൾ

ഒരു രൂപയിലധികം സ്വീകരിക്കില്ല ഈ ഭിക്ഷക്കാരൻ ; മരണത്തിൽ ആദരാഞ്​ജലിയർപ്പിച്ചത് ആയിരങ്ങൾ

ബംഗളൂരു: ഭിക്ഷക്കാരന്​ ആദരാഞ്​ജലിയർപ്പിക്കാൻ തടിച്ചുകൂടിയത്​ ആയിരങ്ങൾ. കർണാടകയിലെ ബെല്ലാരിയിലാണ് കൗതുകമായ സംഭവo .റോഡ്​ അപകടത്തെ തുടർന്നായിരുന്നു’ ബസവ’ എന്ന ഹുച്ച ബസ്യയുടെ മരണം.

മാനസികാസ്വാസ്​ഥ്യമുണ്ടായിരുന്ന 45 വയസായ ഹുച്ചക്ക്​ ഒരു രൂപ ഭിക്ഷ നൽകിയാൽ ഭാഗ്യം വരുമെന്നായിരുന്നു പ്രദേശവാസികളുടെ വിശ്വാസം. നവംബർ 12ന്​ ഹുച്ച ബസ്യയെ ബസ്​ ഇടിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന ഇദ്ദേഹം ശനിയാഴ്ചയാണ് മരണമടഞ്ഞത് . ഞായറാഴ്ചയായിരുന്നു ഹുച്ചയുടെ സംസ്​കാര ചടങ്ങുകൾ.

ഹുച്ചക്ക്​ അന്ത്യാദരം അർപ്പിക്കാനായി ആയിരക്കണിക്ക്​ പേർ ബാനറുകളും മറ്റുമായി നഗരത്തിലെത്തുകയായിരുന്നു. ബാൻഡ്​ മേളങ്ങളുടെ അകമ്പടിയോടെയാണ്​ അദ്ദേഹത്തിന്‍റെ മൃതദേഹം റോഡിലൂടെ സംസ്​കാരത്തിനായി കൊണ്ടുപോയത്​.

അപ്പാജി (പിതാവ്​) എന്നാണ്​ ആളുകൾ അദ്ദേഹത്തെ വിളിച്ചിരുന്നത്​. ഭിക്ഷയായി ഒരു രൂപ മാത്രമാണ്​ അദ്ദേഹം സ്വീകരിക്കുക. കൂടുതൽ പണം നൽകിയാൻ തിരിച്ചുനൽകും. നിർബന്ധിച്ച്​ പണം നൽകിയാൽ പോലും ഒരു രൂപയിലധികം സ്വീകരിക്കില്ല. ഹുച്ചയുമായുണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ച്​ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് ഒട്ടേറപ്പേരാണ് .

Leave A Reply
error: Content is protected !!