90 കാരൻ മരണാനന്തര ചടങ്ങിന് സൂക്ഷിച്ച പണം കവർന്നു ; ഒരു ലക്ഷം സമ്മാനിച്ച് ഐ.പി.എസ്. ഓഫീസര്‍

90 കാരൻ മരണാനന്തര ചടങ്ങിന് സൂക്ഷിച്ച പണം കവർന്നു ; ഒരു ലക്ഷം സമ്മാനിച്ച് ഐ.പി.എസ്. ഓഫീസര്‍

ഏറെക്കാലമായി കൂട്ടിവച്ചിരുന്ന സമ്പാദ്യം കള്ളന്മാര്‍ കവര്‍ന്നതോടെ തകർന്ന് പോയ തെരുവുകച്ചവടക്കാരന് ഒരുലക്ഷം രൂപ സ്വന്തം കീശയിൽ നിന്ന് നല്‍കി ഐ.പി.എസ്. ഓഫീസര്‍. ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് സംഭവം .90 കാരനായ അബ്ദുള്‍ റഹ്മാന്‍ എന്ന കടല വില്‍പനക്കാരനാണ് ശ്രീനഗര്‍ എസ്.എസ്.പി. സന്ദീപ് ചൗധരി സഹായധനം നൽകിയത് .

ശ്രീനഗറിലെ ബൊഹരി കദല്‍ മേഖലയില്‍ റോഡരികില്‍ കടല വില്‍പന നടത്തുകയാണ് അബ്ദുള്‍ റഹ്മാന്‍. തന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ടി അബ്ദുള്‍ റഹ്മാന്‍ സൂക്ഷിച്ചിരുന്ന പണമാണ് കള്ളന്മാര്‍ കവര്‍ന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ചയായിരുന്നു സംഭവം. ഒറ്റയ്ക്ക് താമസിച്ചിരുന്ന അബ്ദുള്‍ റഹ്മാനെ കള്ളന്മാര്‍ മര്‍ദിക്കുകയും ഒരുലക്ഷം രൂപ കൊള്ളയടിക്കുകയുമായിരുന്നു . നഷ്ടപ്പെട്ടാലോ എന്നു ഭയന്ന് അബ്ദുള്‍ റഹ്മാന്‍ കൈവശമായിരുന്നു പണം സൂക്ഷിച്ചിരുന്നത്.

റഹ്മാനുണ്ടായ ദാരുണ സംഭവം അറിഞ്ഞതോടെ ഐ.പി.എസ് സന്ദീപ് ചൗധരി സഹായിക്കാന്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്ന് സ്വന്തം കയ്യില്‍ നിന്ന് ഒരുലക്ഷം രൂപ അബ്ദുള്‍ റഹ്മാന് അദ്ദേഹം സമ്മാനിക്കുകയും ചെയ്തു. സംഭവം അറിഞ്ഞതോടെ സന്ദീപിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഇതിനിടെ മോഷണത്തില്‍ കേസ് രജിസ്റ്റര്‍ ചെയത് പോലീസ് അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ട് .

Leave A Reply
error: Content is protected !!