കൈമനം വനിതാ പോളിടെക്‌നിക്കിൽ സ്‌പോട്ട് അഡ്മിഷൻ

കൈമനം വനിതാ പോളിടെക്‌നിക്കിൽ സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് മൂന്നാം ഘട്ട സ്‌പോട്ട് അഡ്മിഷൻ നവംബർ 19ന് നടക്കും. 2021-22 അധ്യയന വർഷത്തെ ഡിപ്ലോമ പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അസൽ രേഖകളും മതിയായ ഫീസും സഹിതം യഥാസമയം ഹാജരാകണം.

ഒന്നു മുതൽ 50,000 വരെ റാങ്കുള്ള എല്ലാ വിഭാഗക്കാരും (സ്ട്രീം 1 & സ്ട്രീം 2) രാവിലെ 9 മണിക്കും 10 മണിക്കുമിടയിൽ ഹാജരാകണം. 50,001 മുതൽ അവസാന റാങ്ക് വരെയുള്ള എല്ലാ വിഭാഗക്കാരും (സ്ട്രീം 1 & സ്ട്രീം 2) രാവിലെ 10 മുതൽ 11 വരെ ഹാജരാകണം.

വിദ്യാർഥിനികൾ സമയപരിധിക്കകത്ത് ഹാജരായി രജിസ്‌ട്രേഷൻ നടത്തണം. വൈകി എത്തുന്നവരെ യാതൊരു കാരണവശാലും രജിസ്‌ട്രേഷൻ നടത്താൻ അനുവദിക്കില്ല. എല്ലാ സർട്ടിഫിക്കറ്റുകളുടെയും ടി.സിയുടെയും അസൽ ഹാജരാക്കണം. എസ്.സി/എസ്.ടി/ഒരു ലക്ഷത്തിന് താഴെ വരുമാനമുള്ള മറ്റ് വിഭാഗക്കാർ 1000 രൂപയും (എ.ടി.എം മുഖേന മാത്രം) മറ്റുള്ളവർ 3780 രൂപയും (എ.ടി.എം മുഖേന മാത്രം) പി.ടി.എ ഫണ്ടിലേക്കുള്ള തുകയും (പണമായി മാത്രം) അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.

Leave A Reply
error: Content is protected !!