കോട്ടയം ജില്ലയിൽ 515 പേർക്ക് കോവിഡ്; 546 പേർക്കു രോഗമുക്തി

കോട്ടയം ജില്ലയിൽ 515 പേർക്ക് കോവിഡ്; 546 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 515 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 503 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 12 പേർ രോഗബാധിതരായി. 546 പേർ രോഗമുക്തരായി. 4892 പരിശോധന ഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 213 പുരുഷൻമാരും 249 സ്ത്രീകളും 53 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 120 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 4993 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 329442 കോവിഡ് ബാധിതരായി. 322054 രോഗമുക്തി നേടി. ജില്ലയിൽ ആകെ 27927 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
Leave A Reply
error: Content is protected !!