മലപ്പുറത്ത് പട്ടാപ്പകല്‍ 22കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം

മലപ്പുറത്ത് പട്ടാപ്പകല്‍ 22കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം

മലപ്പുറം: പട്ടാപ്പലകല്‍ മലപ്പുറം കൊണ്ടോട്ടി കോട്ടുകരയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം. അതിക്രമം ചെറുത്തതോടെ 22 കാരിയെ കല്ലുകൊണ്ട് ഇടിച്ച്‌ പരുക്കേല്‍പ്പിച്ചു. പരിക്കേറ്റ പെണ്‍കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആളൊഴിഞ്ഞ സ്ഥലത്ത് വച്ച്‌ പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവ് തൊട്ടടുത്ത വയലിലെ വാഴ തോട്ടത്തിലേക്കു പിടിച്ചു വലിച്ച്‌ കൊണ്ടുപോവുന്നതിടെ പെണ്‍കുട്ടി ചെറുക്കുകയായിരുന്നു. ഈ സമയത്താണ് കല്ലുകൊണ്ട് ഇടിച്ച്‌ പെണ്‍കുട്ടിയെ പരിക്കേല്‍പ്പിച്ചത്. രക്ഷപ്പെട്ട പെണ്‍കുട്ടി അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചു . പൊലീസ് അന്വേഷണം തുടങ്ങി.

Leave A Reply
error: Content is protected !!