കോവിഡിന്റെ എ വൈ.4 വകഭേദം; ഇൻഡോറിൽ ആറ് പേർക്ക് രോഗം സ്വീരികരിച്ചു

കോവിഡിന്റെ എ വൈ.4 വകഭേദം; ഇൻഡോറിൽ ആറ് പേർക്ക് രോഗം സ്വീരികരിച്ചു

നൃൂഡൽഹി:കോവിഡിന്റെ പുതിയ വകഭേദമായ എ വൈ.4 ഇന്ത്യയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ഇൻഡോറിലാണ് രോഗം കണ്ടെത്തിയത്. ആറ് പേർക്ക് രോഗം സ്വീരികരിച്ചതായി ആരോഗ്യ അധികൃതർ വ്യക്തമാക്കി. രോഗം കണ്ടെത്തിയതിൽ രണ്ട് പേർ് സൈന്യക ഉദ്യോഗസ്ഥരാണ്. വൈറസ് കണ്ടത്തിയ ആറ് പേരും വാക്‌സിന് സ്വീകരിച്ചവരാണെന്നാണ് റിപ്പോർട്ട്.

ഡൽഹിയിലെ നാഷണൽ സെന്റർ ഫോർ ഡീസീസ് കൺട്രോൾ നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദം കണ്ടെത്തിയ റിപ്പോർട്ടുകൾ വന്നത്. സെപ്തംബറിലായിരുന്നു ഇവരുടെ സാമ്പിളുകൾ ശേഖരിച്ച പരിശോധന നടത്തിയത്. എന്നാൽ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിൽ കണ്ടെത്തുന്നത് ആദ്യമായാണ്. രോഗം സ്വീരികരിച്ച ആറ് പേരും രണ്ട് ഡോസ് വാക്‌സിന് സ്വീകരിച്ചവരാണെന്ന് മധ്യപ്രദേശ് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ബിഎസ് സത്യ പറഞ്ഞു.

Leave A Reply
error: Content is protected !!