മാതംഗിയിൽ ശ്വേതാമേനോന്‍ നായികയായി എത്തുന്നു

മാതംഗിയിൽ ശ്വേതാമേനോന്‍ നായികയായി എത്തുന്നു

ഋഷിപ്രസാദ് തിരക്കഥയൊരുക്കി സംവിധാനം നിർവ്വഹിക്കുന്ന ‘മാതംഗി’യിൽ ശ്വേതാമേനോൻ നായികയായി എത്തുന്നു .ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും വരുത്തു മാറ്റങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്.

ശ്വേതാമേനോനു പുറമെ വിഹാൻ, റിയാസ് ഖാൻ, കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല, ഗീതാവിജയൻ , സുനിത ധന്രാജ്, രശ്മി ബോബൻ, പ്രിയങ്ക, കെ പി സുരേഷ്കുമാർ, ഗീതാ മാടായിപ്പാറ, മുരളി വായാട്ട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.വൈറ്റൽ പ്രൊഡക്ഷന്സിന്റെ ബാനറിൽ ജെ കെ നായരാണ് ചിത്രം നിർമ്മിക്കുന്നത്
ഛായാഗ്രഹണം – ഉത്പല് വി നായനാർ, ഗാനരചന – ഋഷി പ്രസാദ്, സംഗീതം — സോമസുന്ദരം, ആലാപനം – കെ.എസ്. ചിത്ര, സുജാത മോഹൻ എന്നിവരാണ് .

Leave A Reply
error: Content is protected !!