കോഴിക്കോട് ഇന്ന് 722 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു :ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.87%

കോഴിക്കോട് ഇന്ന് 722 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു :ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.87%

കോഴിക്കോട്: കോഴിക്കോട് ഇന്ന് ജില്ലയില്‍ 722 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ ജയശ്രീ വി അറിയിച്ചു. ഇവരിൽ 7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്ബര്‍ക്കം വഴി 709 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്ന 3 പേര്‍ക്കും 3 ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 7,420 പേരെ പരിശോധനക്ക് വിധേയരാക്കി.

9.87 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച്‌ 7,882 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 795 പേര്‍ ഉള്‍പ്പടെ 34,972 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 11,22,218 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2,842 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Leave A Reply
error: Content is protected !!