വനിതാ ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പ് ;മലപ്പുറത്തിന് ജയം, രണ്ട് താരങ്ങള്‍ക്ക് ഹാട്രിക്ക്

വനിതാ ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പ് ;മലപ്പുറത്തിന് ജയം, രണ്ട് താരങ്ങള്‍ക്ക് ഹാട്രിക്ക്

വനിതാ സീനിയര്‍ ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ മലപ്പുറത്തിന് വന്‍ വിജയം. വയനാടിനെ നേരിട്ട മലപ്പുറം ഏകപക്ഷീയമായ പത്തു ഗോളുകളുടെ വിജയം നേടി. മലപ്പുറത്തിനായി രണ്ട് താരങ്ങള്‍ ഇന്ന് ഹാട്രിക്ക് നേടി. അര്‍ചന, അശ്വതി എന്നിവരാണ് മൂന്ന് ഗോളുകള്‍ വീതം നേടിയത്. 32, 44, 73 മിനുട്ടുകളില്‍ ആയിരുന്നു അശ്വതിയുടെ ഗോളുകള്‍. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ രണ്ട് ഗോളുകള്‍ നേടിയ അര്‍ചന 71ആം മിനുട്ടില്‍ തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി.

കൃഷപ്രിയ രണ്ട് ഗോളുകളും യാറ മുഫീന, അനഖ എന്നിവര്‍ ഒരോ ഗോള്‍ വീതവും നേടി. ഇനി സെമി ഫൈനലില്‍ കോഴിക്കോടിനെ മലപ്പുറം നേരിടും .

Leave A Reply
error: Content is protected !!