വയനാടിനെതിരെ മലപ്പുറത്തിന് ഗോൾ മഴ

വയനാടിനെതിരെ മലപ്പുറത്തിന് ഗോൾ മഴ

വനിതാ സീനിയർ ഫുഡ്ബോള് ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തെ വനിതകൾ കാസർകോടിന്റെ വലയിൽ ഗോൾ മഴപെയ്യിച്ചു,എതിരില്ലാത്ത പത്തു ഗോളിന്റെ വിജയമാണ് കാസർകോടിന് മേൽ മലപ്പുറം നേടിയത്,മലപ്പുറത്തിനായി രണ്ട് താരങ്ങൾ ഇന്ന് ഹാട്രിക്ക് നേടി. അർചന, അശ്വതി എന്നിവരാണ് ഹാട്രിക്ക് നേടിയത്.

32, 44, 73 മിനുട്ടുകളിൽ ആയിരുന്നു അശ്വതിയുടെ ഗോളുകൾ. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ രണ്ട് ഗോളുകൾ നേടിയ അർചന 71ആം മിനുട്ടിൽ തന്റെ ഹാട്രിക്ക് പൂർത്തിയാക്കി.കൃഷപ്രിയ രണ്ട് ഗോളുകളും യാറ മുഫീന, അനഖ എന്നിവർ ഒരോ ഗോൾ വീതവും നേടി. ഇനി സെമി ഫൈനലിൽ കോഴിക്കോടിനെ ആകും മലപ്പുറം നേരിടുക.

Leave A Reply
error: Content is protected !!