ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക്കു നേ​രെ അജ്ഞാതന്റെ ആ​ക്ര​മ​ണം

ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക്കു നേ​രെ അജ്ഞാതന്റെ ആ​ക്ര​മ​ണം

കൊ​ണ്ടോ​ട്ടി: ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക്കു നേ​രെ അജ്ഞാതന്റെ ആ​ക്ര​മ​ണം.

കൊ​ട്ടു​ക​ര​യി​ലാണ് തിങ്കളാഴ്ച ഉ​ച്ച​യോ​ടെ സംഭവം നടന്നത്. കോ​ള​ജി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു 21 കാ​രി​യായ യുവതി. ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കാ​ത്തുനി​ന്നയാൾ വി​ദ്യാ​ർ​ഥി​നി​യെ കീ​ഴ്പ്പെ​ടു​ത്തി വ​യ​ലി​ലെ വാ​ഴ​ത്തോ​ട്ട​ത്തി​ലേ​ക്കു കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.  തോ​ട്ട​ത്തി​ലേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു പോ​കാ​നാ​യി​രു​ന്നു ശ്ര​മം. ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ അ​ഭ​യം തേ​ടി. ​പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി.

പ​രി​സ​ര​ങ്ങ​ളി​ലെ സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ശേ​ഖ​രി​ച്ച് പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ആ​ളു​ടെ ചെ​രി​പ്പ് സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ല​ഭി​ച്ചു. മ​ല​പ്പു​റ​ത്ത് നി​ന്ന് ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പരിശോധന നടത്തി.

Leave A Reply
error: Content is protected !!