വേശ്യാവൃത്തിക്ക് വിസമ്മതിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തി, സഹോദരിമാർ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

വേശ്യാവൃത്തിക്ക് വിസമ്മതിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തി, സഹോദരിമാർ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

റാഞ്ചി: വേശ്യാവൃത്തിക്ക് നിർബന്ധിച്ചിട്ടും വഴങ്ങാതിരുന്ന ഇളയ സഹോദരിയെ ബാലാത്സംഗം ചെയ്ത് കൊലപ്പെടുത്തി അണക്കെട്ടിന് സമീപം തള്ളിയ സംഭവത്തി മൂത്ത സഹോദരിമാരടക്കം അഞ്ചുപേർ അറസ്റ്റിൽ. ഏഴ് മാസം മുമ്പ് കാണാതായ 17-കാരിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലപാതകം പുറത്തുവന്നത്. ത്സാർഖണ്ഡിലാണ് സംഭവം. ത്സാർഖണ്ഡിലെ സോനാർ അണക്കെട്ടിന് സമീപത്തുനിന്ന് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ പെൺകുട്ടിയടെ മൃതദേഹം പുറത്തെടുത്തു. പെൺകുട്ടിയുടെ മൃത​ദേഹം പോസ്റ്റ്മോർട്ടത്തിനായി രാജേന്ദ്ര ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസിലേക്ക്​ മാറ്റി.

പെൺകുട്ടിയുടെ സഹോദരിമാരായ രാഖി ദേവി, രൂപ ദേവി, സഹോദരീ ഭർത്താവ് ധനഞ്ജയ് അഗർവാൾ, സഹോദരിയുടെ കാമുകൻമാരായ പ്രതാപ് കുമാർ, നിതീഷ് എന്നിവരാണ് കേസിലെ പ്രതികൾ. നിതീഷൊഴികെ ബാക്കിയുള്ളവരെല്ലാം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് സഹോദരിമാരുള്ള കുടുംബത്തിലെ നാലാമത്തെയാളാണ് മരിച്ച പെൺകുട്ടി. മാതാപിതാക്കൾ നേരത്തെ മരിച്ച ഇവരിൽ മൂത്ത സഹോദരി രാഖിക്കൊപ്പമായിരുന്നു പെൺകുട്ടി താമസിച്ച് പോന്നത്. ലൈംഗിക തൊഴിലാളിയായ രാഖി പെൺകുട്ടിയെയും വേശ്യാവൃത്തിയിലേക്ക് ക്ഷണിച്ചു. എന്നാൽ വിസമ്മതിച്ച പെൺകുട്ടിയെ തന്ത്രപൂർവ്വം വലയിലാക്കി കൊലപ്പെടുത്തുകയായിരുന്നു.

Leave A Reply
error: Content is protected !!