തൃശ്ശൂരിൽ ഇരുതല മൂരിയുമായി നാലു പേർ പിടിയിൽ

തൃശ്ശൂരിൽ ഇരുതല മൂരിയുമായി നാലു പേർ പിടിയിൽ

തൃശ്ശൂർ: തൃശ്ശൂർ ശക്തൻ നഗറിൽ ഇരുതല മൂരിയുമായി നാലു പേർ ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡിൻ്റെ പിടിയിൽ. തിരുവനന്തപുരം സ്വദേശി റാം കുമാർ , ചാലക്കുടി സ്വദേശി സന്തോഷ്, കയ്പമംഗലം സ്വദേശി അനിൽ കുമാർ, നോർത്ത് പറവൂർ സ്വദേശി സിദ്ദിഖ് എന്നിവരാണ് അറസ്റ്റിലായത്.

ഇവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. ഫ്ലയിങ് സ്ക്വാഡ് ഓഫിസർ ഭാസി ബാഹുലേയന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. അതേസമയം ഇത്തരം നിരോധിത വസ്തു കൈമാറ്റങ്ങളും കച്ചവടങ്ങളും തട്ടിപ്പുകളും സംസ്ഥാനത്ത് വ്യാപകമാകുന്നതായുള്ള റിപ്പോർട്ടുകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്.

Leave A Reply
error: Content is protected !!