ഉത്സവ സീസൺ:രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന നീങ്ങുന്നത് സര്‍വകാല റെക്കോര്‍ഡിലേക്ക്

ഉത്സവ സീസൺ:രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന നീങ്ങുന്നത് സര്‍വകാല റെക്കോര്‍ഡിലേക്ക്

ഉത്സവ സീസൺ കണക്കിലെടുത്തു പുതിയ സ്മാര്‍ട്ട്‌ഫോണുകൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് ഇന്ത്യക്കാർ .ഈ സീസണിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന നീങ്ങുന്നത് സര്‍വകാല റെക്കോര്‍ഡിലേക്ക്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ഈ ഉത്സവ സീസണില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 7.6 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കരുതുന്നത് (ഏകദേശം 57,000 കോടി രൂപ).

മിഡ് പ്രീമിയം സെഗ്മെന്റുകളില്‍ ഡിമാന്‍ഡ് കൂടി നില്‍ക്കുന്നതിനാല്‍ വില്‍പ്പനയില്‍ ഇനിയും കുതിച്ചുചാട്ടമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. വാഹന വിപണിയും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയും വലിയ രീതിയില്‍ ചിപ്പ് ക്ഷാമം നേരിടുന്ന സമയത്ത് കൂടിയാണ് ഫോണ്‍ വില്‍പ്പന കൂടിക്കൊണ്ടിരിക്കുന്നതും. മൊത്തത്തിലുള്ള വില്‍പ്പന കണക്കുകളില്‍ മാത്രമല്ല സ്മാര്‍ട്ട്‌ഫോണുകളുടെ ശരാശരി വില്‍പ്പന വിലയിലും (എഎസ്പി) വര്‍ധനവുണ്ട്. 14 ശതമാനമാണ് ശരാശരി വില്‍പ്പന വിലയില്‍ പ്രതീക്ഷിക്കുന്ന വര്‍ധനവ്. ഇത്തരത്തിലുള്ള വര്‍ധനവ് സംഭവിച്ചാല്‍ ശരാശരി വില്‍പ്പന വില 230 ഡോളറായി (ഏകദേശം 17,200 രൂപ) വരെ ഉയര്‍ന്നേക്കും.

ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ഐഫോണിനും ഗാലക്‌സി ഡിവൈസുകള്‍ക്കുമൊക്കെ വലിയ ഡിസ്‌കൌണ്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഉയര്‍ന്ന ട്രേഡ്-ഇന്നുകളും ഇഎംഐ ഓഫറുകളുമൊക്കെ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു.

Leave A Reply
error: Content is protected !!